Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dying

Kasaragod

നാ​ട്ടു​മാ​വു​ക​ൾ മ​റ​യു​ന്നി​ല്ല; പു​ന​ർ​ജ​നി​ക്കു​ന്നു സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ

നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള നീ​ലേ​ശ്വ​രം തോ​ട്ട​ത്തി​ലെ നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള എ​ഴു​പ​തോ​ളം മാ​വു​ക​ൾ വെ​ട്ടി​മാ​റ്റേ​ണ്ടി​വ​ന്ന​ത് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കു​മെ​ല്ലാം ഒ​രു​പോ​ലെ വേ​ദ​ന​യു​ണ്ടാ​ക്കി​യ കാ​ര്യ​മാ​യി​രു​ന്നു. മ​ൽ​ഗോ​വ, കാ​ലാ​പ്പാ​ടി, നീ​ലം, ച​ന്ദ്ര​ക്കാ​ര​ൻ, പ്ര​യോ​ർ, ക​ർ​പ്പൂ​രം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ​ക്കൊ​പ്പം നീ​ലേ​ശ്വ​രം മാ​ങ്ങ​യെ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ര​മ്പ​രാ​ഗ​ത നാ​ട്ടു​മാ​ങ്ങ​യു​ടെ ഇ​ന​ങ്ങ​ളും മു​റി​ച്ചു​മാ​റ്റി​യ​വ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ അ​ണ്ടി​ക​ൾ മു​ള​പ്പി​ച്ച് പു​തി​യ തൈ​ക​ളു​ണ്ടാ​ക്കി വ​ള​ർ​ന്നു​വ​ര​ണ​മെ​ങ്കി​ൽ കാ​ല​ങ്ങ​ളെ​ടു​ക്കും. ചി​ല​പ്പോ​ഴൊ​ക്കെ മാ​തൃ​സ​സ്യ​ത്തി​ന്‍റെ എ​ല്ലാ ഗു​ണ​ങ്ങ​ളും പു​തി​യ തൈ​ക​ളി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​റി​ച്ചു​മാ​റ്റേ​ണ്ടി​വ​രു​ന്ന നാ​ട്ടു​മാ​വു​ക​ളു​ടെ പാ​ര​മ്പ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ തീ​രു​മാ​നി​ച്ച​ത്.

വ​യ​നാ​ട്ടി​ലെ മു​ത്ത​ങ്ങ​യി​ൽ നി​ന്ന് മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള നാ​ട്ടു​മാ​വു​ക​ളു​ടെ അ​ണ്ടി​ക​ൾ കൊ​ണ്ടു​വ​ന്ന് മു​ള​പ്പി​ച്ചു. ആ ​തൈ​ക​ളി​ൽ മു​റി​ച്ചു​മാ​റ്റേ​ണ്ടി​വ​രു​ന്ന മാ​വു​ക​ളു​ടെ ആ​രോ​ഗ്യ​മു​ള്ള ശാ​ഖ​ക​ൾ ഗ്രാ​ഫ്റ്റ് ചെ​യ്ത് വ​ള​ർ​ത്തി​യെ​ടു​ത്തു. അ​ങ്ങ​നെ മു​റി​ച്ചു​മാ​റ്റു​ന്ന​തി​നു മു​മ്പു​ത​ന്നെ മു​ത്ത​ശി​മാ​വു​ക​ൾ​ക്കെ​ല്ലാം പു​ന​ർ​ജ​ന്മ​മാ​യി.

മു​റി​ച്ചു​മാ​റ്റേ​ണ്ടി​വ​ന്ന ഓ​രോ മാ​വി​ന്‍റെ​യും 10 വീ​തം തൈ​ക​ളാ​ണ് ഗ്രാ​ഫ്റ്റ് ചെ​യ്തെ​ടു​ത്ത​ത്. എ​ല്ലാ തൈ​ക​ളും അ​തി​ജീ​വി​ക്കാ​നി​ട​യി​ല്ലെ​ന്ന സാ​ധ്യ​ത തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ക​ണ​ക്കി​ലെ​ടു​ത്തി​രു​ന്നു. എ​ഴു​നൂ​റോ​ളം ഗ്രാ​ഫ്റ്റ് തൈ​ക​ൾ ത​യാ​റാ​ക്കി​യ​തി​ൽ 150 എ​ണ്ണ​മാ​ണ് ക​രു​വാ​ച്ചേ​രി തോ​ട്ട​ത്തി​ൽ ത​ന്നെ പു​തി​യൊ​രു ഇ​ട​മു​ണ്ടാ​ക്കി ന​ട്ട​ത്. മ​ണ്ണി​ൽ ര​ണ്ട​ടി വി​സ്താ​ര​ത്തി​ൽ കു​ഴി​ക​ളെ​ടു​ത്ത് മേ​ൽ​മ​ണ്ണും ക​മ്പോ​സ്റ്റും ചാ​ണ​ക​വും നി​റ​ച്ച് ഓ​രോ​ന്നും ന​ട്ടു. വേ​ന​ൽ​ക്കാ​ല​ത്ത് ആ​വ​ശ്യ​ത്തി​ന് വെ​ള്ള​വും വ​ള​വും ന​ൽ​കി. ഈ ​തൈ​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ന​ന്നാ​യി വ​ള​ർ​ന്നു​വ​ന്നു.

അ​തി​ന​കം ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി മു​ത്ത​ശി​മാ​വു​ക​ളെ​യെ​ല്ലാം മു​റി​ച്ചു​മാ​റ്റി​ക്ക​ഴി​ഞ്ഞി​രു​ന്നു. പ​ക്ഷേ അ​തി​ൽ ഓ​രോ മാ​വി​ന്‍റെ​യും ഒ​രു തൈ​യെ​ങ്കി​ലും വ​ള​ർ​ന്നു​വ​രു​ന്നു​ണ്ടെ​ന്ന കാ​ര്യം കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ ഉ​റ​പ്പാ​ക്കി​യി​രു​ന്നു.

അ​വ​ശേ​ഷി​ക്കു​ന്ന ഗ്രാ​ഫ്റ്റ് തൈ​ക​ൾ ക​ർ​ഷ​ക​ർ​ക്ക് വി​ല്പ​ന ന​ട​ത്തു​ക​യും ചെ​യ്തു. മു​ത്ത​ശി​മാ​വു​ക​ൾ മു​റി​ച്ചു​മാ​റ്റി ര​ണ്ടു​വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴേ​ക്കു ത​ന്നെ പു​തി​യ ഗ്രാ​ഫ്റ്റ് തൈ​ക​ൾ ഓ​രോ​ന്നാ​യി പൂ​ത്തു​തു​ട​ങ്ങി. പ​ര​മ്പ​രാ​ഗ​ത ഗു​ണ​ങ്ങ​ളെ​ല്ലാ​മു​ള്ള മാ​മ്പ​ഴ​ങ്ങ​ൾ ഇ​വ​യി​ൽ നി​റ​ഞ്ഞു. ഇ​പ്പോ​ൾ വീ​ണ്ടും ര​ണ്ടു​വ​ർ​ഷം ക​ഴി​യു​മ്പോ​ഴേ​ക്കും തോ​ട്ട​ത്തി​ലെ മാ​ന്തോ​പ്പ് പ​ഴ​യ​തു​പോ​ലെ​ത​ന്നെ ഫ​ല​സ​മൃ​ദ്ധ​മാ​യി​ക്ക​ഴി​ഞ്ഞു.


കാ​ല​പ്പ​ഴ​ക്ക​മോ മ​റ്റു കാ​ര​ണ​ങ്ങ​ളോ മൂ​ലം ന​മ്മു​ടെ പ​റ​മ്പു​ക​ളി​ലെ പ​ര​മ്പ​രാ​ഗ​ത ഗു​ണ​ങ്ങ​ളു​ള്ള മാ​വു​ക​ളോ പ്ലാ​വു​ക​ളോ മു​റി​ച്ചു​മാ​റ്റേ​ണ്ടി​വ​രു​മ്പോ​ൾ ഇ​ത്ത​രം സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലൂ​ടെ അ​വ​യ്ക്ക് എ​ളു​പ്പ​ത്തി​ൽ പു​ന​ർ​ജ​ന്മം ന​ൽ​കാ​നാ​കു​മെ​ന്ന് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. അ​തു​വ​ഴി ത​ല​മു​റ​ക​ൾ ആ​സ്വ​ദി​ച്ച​റി​ഞ്ഞ രു​ചി​യും ഗു​ണ​ങ്ങ​ളും വ​രും​ത​ല​മു​റ​ക​ൾ​ക്കു കൂ​ടി പ​ക​ർ​ന്നു​ന​ൽ​കാ​ൻ ക​ഴി​യും.

Latest News

Corehub Up